ലോകം കണ്ട ഏറ്റവും ബൃഹത്തായ കമ്മ്യൂണിറ്റി കാമ്പയിൻ ടെൻ മില്യൺ മീൽസ് സമാപിച്ചു. 15.3 ദശലക്ഷം ഭക്ഷണം നൽകിയതിന് ശേഷമാണ് ഈ പദ്ധതി അവസാനിക്കുന്നതെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ട്വിറ്റർ പേജിലൂടെ പറഞ്ഞു: “ഇന്ന് ഞങ്ങളുടെ, മാനുഷികമായ പരിഗണനയിൽ തുടങ്ങി വെച്ച 10 ദശലക്ഷം ഭക്ഷണ കാമ്പയിൻ പ്രചരണം സമാപിച്ചു. 115 രാഷ്ട്രങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു. 15.3 ദശലക്ഷം ഭക്ഷണം സുരക്ഷിതമാക്കാൻ സഹായിച്ചു. ഭക്ഷണം വിതരണം ചെയ്യുന്നതിനായി ആയിരത്തിലധികം സന്നദ്ധ പ്രവർത്തകർ ദിവസവും പ്രവർത്തിക്കുന്നുണ്ടായിരുന്നു.

യുഎഇ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഐക്യത്തോടെ ആവശ്യമുള്ള ആളുകളെ സഹായിക്കുന്നു. കോവിഡ് -19 നെതിരായ സോഷ്യൽ സോളിഡാരിറ്റി ഫണ്ടുമായി സഹകരിച്ച് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഓർഗനൈസേഷന്റെ കുടക്കീഴിലാണ് ആശ്രയമില്ലാത്ത കുടുംബങ്ങൾക്കും വ്യക്തികൾക്കും ഭക്ഷ്യ സഹായം നൽകുന്നതിനായി
കാമ്പയിൻ ആരംഭിച്ചത്. പുതിയ മാനുഷിക സംരംഭങ്ങൾ മൂല്യത്തോടെ കാണുന്ന പരിശുദ്ധ മാസമായ റമദാന് ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച പ്രചാരണത്തിന് ബിസിനസുകാർ, എമിറാത്തികൾ, പ്രവാസികൾ, വ്യക്തികൾ, കമ്പനികൾ, സർക്കാർ വകുപ്പുകൾ, വിവിധ തരം സംഘടനകൾ എന്നിവ സാമ്പത്തികമായി സംഭാവന നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here