ഫുട്‌ബോള്‍ ഇടവേളയില്‍ സൈനിക സേവനം നടത്താന്‍ ഒരുങ്ങി ടോടന്‍ ഹാമിന്റെ ദക്ഷിണ കൊറിയന്‍ താരമായ സണ്‍. ഇപ്പോള്‍ പ്രീമിയര്‍ ലീഗ് റദ്ദാക്കിയിരിക്കുന്ന സമയം സൈനിക സേവനത്തിനായി ഉപയോഗിക്കാന്‍ ആണ് താരം ശ്രമിക്കുന്നത്. നാലാഴ്ച നീളുന്ന സൈനിക സേവനം നിര്‍ബന്ധമായും സണിന് ചെയ്യേണ്ടതുണ്ട്.

ഇംഗ്ലണ്ടില്‍ നിന്ന് കൊറിയയില്‍ എത്തിയ താരം ഇപ്പോള്‍ ക്വാരന്റൈനില്‍ കഴിയുകയാണ്. പ്രീമിയര്‍ലീഗ് തുടങ്ങാന്‍ ഇനിയും വൈകും എന്ന് ഉറപ്പായാല്‍ സണ്‍ ഏപ്രില്‍ 20ന് സൈനിക സര്‍വീസില്‍ കയറും. ദക്ഷിണകൊറിയന്‍ നിയമമനുസരിച്ച്‌ ഏതൊരു ദക്ഷിണകൊറിയന്‍ പൗരനും നിര്‍ബന്ധമായും 21 മാസം സൈന്യത്തില്‍ സേവനമനുഷ്ഠിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here