തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട സണ്‍റൈസേഴ്‌സ് ഹൈദാരാബാദും രണ്ട് തുടര്‍ വിജയങ്ങളുടെ കരുത്തുമായി ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് നേര്‍ക്കുനേര്‍. ഐപിഎല്ലിലെ ഈ സീസണില്‍ ഇതുവരെ വിജയിക്കാത്ത ഏക ടീമാണ് നിലവില്‍ ഹൈദരാബാദ്. ആദ്യ മത്സരത്തില്‍ മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ ഹൈദരാബാദിന് സാധിച്ചില്ല. രണ്ടാം പോരില്‍ ബാറ്റിങിലും ബൗളിങിലുമെല്ലാം ടീം സമ്ബൂര്‍ണ പരാജയമായി മാറി.

മറുഭാഗത്ത് ഡല്‍ഹി മികച്ച ഫോമിലാണ്. കഗിസോ റബാഡ നയിക്കുന്ന ബൗളിങ് നിരയും പൃഥ്വി ഷാ അടക്കമുള്ള യുവ താരങ്ങളടങ്ങിയ ബാറ്റിങ് നിരയും ഉജ്ജ്വല ഫോമിലാണ്. ഡല്‍ഹി ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നില്ല. സണ്‍റൈസേഴ്‌സിനായി ന്യൂസിലന്‍ഡ് നായകന്‍ കൈയ്ന്‍ വില്ല്യംസന്‍ കളിക്കാനിറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ഇന്ന് വിജയ് ശങ്കര്‍ കളത്തിലിറങ്ങിയേക്കും. ബൗളിങ് നിരയില്‍ ഖലീല്‍ അഹമ്മദ്, ടി നടരാജന്‍ എന്നിവരില്‍ ഒരാള്‍ക്കായിരിക്കും അവസരം.

LEAVE A REPLY

Please enter your comment!
Please enter your name here