പൊതുജനങ്ങൾക്ക് മതിയായ ആരോഗ്യ ഭക്ഷണ സാമഗ്രികൾ ലഭ്യമാകുന്നുണ്ട് എന്നു ഉറപ്പുവരുത്താനായി, യു.എ.ഇയിലെ സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ,ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് യുഎഇ ഗവൺമെന്റ് അനുമതി നൽകി. മുപ്പത് ശതമാനത്തിലധികം ഉപഭോക്താക്കൾ ഒരേസമയം ഉണ്ടാകരുത് എന്ന കർശന നിയന്ത്രണം പാലിച്ചു കൊണ്ടായിരിക്കണം പ്രവർത്തനം എന്നും നിർദേശിക്കുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും ദുബായ് ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെയും സംയുക്തമായ തീരുമാനത്തിലാണ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

കൊറോണ വൈറസ്: ലിബിയ ആദ്യ കേസ് സ്ഥിതീകരിച്ചു

ലിബിയയിലെ ആദ്യത്തെ കൊറോണ കേസ് ചൊവ്വാഴ്ച സ്ഥിതീകരിച്ചു. ലിബിയയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആണ് കൊറോണ വൈറസിനെക്കുറിച്ചുള്ള രാജ്യത്തെ ആദ്യത്തെ കേസ് ചൊവ്വാഴ്ച സ്ഥിതീകരിച്ചത്. ട്രിപ്പോളിയിലുള്ള ആശുപത്രിയിലാണ് രോഗി നിലവിലുള്ളതെന്ന് മാത്രമേ പ്രസ്താവനയിൽ പുറപ്പെടുവിച്ചിട്ടുള്ളൂ.

സൗദി രാജാവ് 2020 ലെ G20 മീറ്റിംഗ് അധ്യക്ഷത വഹിക്കും

ആഗോളതലത്തിലുള്ള കൊറോണ വൈറസ് വ്യാപനവുമായി അനുബന്ധിച്ച് ധാരണകളും തീരുമാനങ്ങളും രൂപീകരിക്കുന്നതിനായി 20 പ്രധാന സമ്പത്ത് വ്യവസ്ഥകളുടെ നേതാക്കളുമായി നടത്തുന്ന വെർച്വൽ മീറ്റിംഗിൽ അധ്യക്ഷത വഹിക്കുന്നത് സൗദി അറേബ്യയുടെ സൽമാൻ രാജാവ്. കൊറോണ വൈറസ് വ്യാപനം ഉണ്ടാക്കിയ ആഗോള പ്രതിസന്ധികളോടുള്ള G20 രാജ്യങ്ങളുടെ സമീപനം മന്ദഗതിയിലാണെന്ന ആരോപണം നിലനിൽക്കവേയാണ്, വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാൻ ഈ വർഷത്തെ പ്രസിഡണ്ട് സ്ഥാനം വഹിക്കുന്ന രാജ്യമായ സൗദി അറേബ്യ കഴിഞ്ഞ ആഴ്ച വിവിധ രാഷ്ട്രങ്ങളിലെ നേതാക്കളെ ക്ഷണിച്ചത്.

COVID-19 പരിശോധനക്കായി സംസ്ഥാനത്ത് ആറ് പുതിയ ലാബുകൾ കൂടി

കോവിഡ് 19 പരിശോധനാ സംവിധാനം ഉള്ള ലാബുകളുടെ എണ്ണത്തിൽ കേരളം രാജ്യത്ത് ഒന്നാം നിലയിലേക്ക്.നിലവിൽ സംസ്ഥാനത്ത് നാല് വൈറോളജി ലാബുകൾ ആണ് ഉള്ളത്.പുതിയതായി ആറ് ലാബുകൾ കൂടി ഉൾപ്പെടുത്തുന്നത് കൊറോണ വ്യാപനം പെട്ടെന്ന് തന്നെ തിരിച്ചറിയാനും മതിയായ നടപടികൾ സ്വീകരിക്കുവാനും ഗവൺമെൻറിനെ സന്നദ്ധമാക്കും.നിലവിൽ ആലപ്പുഴ തിരുവനന്തപുരം കോഴിക്കോട് തൃശൂർ എന്നീ മെഡിക്കൽ കോളേജുകളിലാണ് കൊവിഡ് പരിശോധനയ്ക്കുള്ള വൈറോളജി ലാബുകൾ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here