ന്യൂഡൽഹി: കോവിഡ് വൈറസ് ബാധിച്ചവർക്കുള്ള എല്ലാ പരിശോധനകളും സൗജന്യമാക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിനായി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.  കോവിഡ് ബാധിതരുടെ പരിശോധനക്ക് പണം ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശശാങ്ക് ദിയോസുധി നൽകിയ ഹരജിയിലാണ് കോടതി നടപടി. കോവിഡിനുള്ള പരിശോധനകൾ ചെലവേറിയതാണെന്നും ശശാങ്ക് ചൂണ്ടിക്കാട്ടി. 

പരിശോധനയ്ക്കായി സ്വകാര്യ ലാബുകളെയും തിരഞ്ഞെടുക്കണം. ഈ ലാബുകൾ ഉയർന്ന നിരക്ക് ഈടാക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കണം. ഇതിന് ഫലപ്രദമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും സുപ്രീകോടതി വ്യക്തമാക്കി. സർക്കാർ നിലപാട് വ്യക്തമാക്കിയ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത, പ്രതിദിനം 15,000 പരിശോധനകൾ നടത്താൻ സാധിക്കുന്ന 118 ലാബുകൾ രാജ്യത്തുണ്ടെന്ന് പറഞ്ഞു. ഇതിൽ 47 സ്വകാര്യ ലബോറട്ടറികളും ഉൾപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here