കോവിഡ്​ 19 ന്റെ പശ്ചാത്തലത്തില്‍ നാഷനല്‍ എന്‍ട്രന്‍സ്​ എലിജിബിലിറ്റ്​ പരീക്ഷ മാറ്റിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമര്‍പ്പിച്ച പുതിയ ഹരജികള്‍ സുപ്രീംകോടതി പരിഗണിച്ചില്ല. ഇതോടെ നീറ്റ്​ പരീക്ഷ സെപ്​റ്റംബര്‍ 13ന്​ തന്നെ നടക്കുമെന്ന്​ ഉറപ്പായി. പരീക്ഷ നടത്തിപ്പിനായി സംസ്​ഥാനങ്ങള്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്​ സൗകര്യമേര്‍പ്പെടുത്തുകയും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചു തുടങ്ങിയതായും സു​പ്രീംകോടതി മൂന്നംഗ ബെഞ്ച്​ നിരീക്ഷിച്ചു. പരീക്ഷാര്‍ഥിക​െള സഹായിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

നീറ്റ്​ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെല്ലാം അവസാനിച്ചതായി സുപ്രീംകോടതി വ്യക്തമാക്കി. പുതിയ ഹരജികള്‍ സ്വീകരിക്കാന്‍ ജസ്​റ്റിസ്​ അശോക്​ ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച്​ തയാറായില്ല. രാജ്യത്തെ കോവിഡ്​ കേസുകള്‍ കുത്തനെ ഉയരുന്നതായും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിനാല്‍ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കല്‍ സാധ്യമാകില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ജെ.ഇ.ഇ, നീറ്റ്​ പരീക്ഷകള്‍ മാറ്റണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹരജികള്‍ ആഗസ്​റ്റ്​ 17ന്​ ജസ്​റ്റിസ്​ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്​ തള്ളിയിരുന്നു. വിദ്യാര്‍ഥികളുടെ ഭാവി ദീര്‍ഘകാലം അപകടത്തിലാക്കാന്‍ കഴിയില്ലെന്നും​ സുപ്രീംകോടതി അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here