സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. മുംബൈയ്‌ക്കെതിരേ എട്ട് വിക്കറ്റിന്റെ ജയമാണ് കേരളം നേടിയത്. 57 പന്തില്‍ 137 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. 20 പന്തില്‍ നിന്നാണ് താരം അര്‍ദ്ധശതകം നേടിയത്. 37 പന്തില്‍ നിന്നാണ് അസ്ഹറുദ്ദീന്റെ സെഞ്ചുറി. കേരളത്തിനായി ട്വന്റിയില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും അസ്ഹറുദ്ദീന്‍ സ്വന്തമാക്കി.

ടൂര്‍ണ്ണമെന്റിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ചുറിയും കേരളാ താരത്തിന്റെ പേരിലായി. 32 പന്തില്‍ സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് വേഗതയേറിയ ശതകം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ 15.5 ഓവറില്‍ രണ്ട്് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം കണ്ടു (202/2). കേരളത്തിനായി റോബിന്‍ ഉത്തപ്പ 33 ഉം കേരളത്തിനായി ജലജ് സ്‌ക്‌സേന, ആസിഫ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here