മലേറിയയുടെ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് -19 ചികിത്സക്കായി ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന ശക്തമായ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഉപയോഗം പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പല രാജ്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഗുരുതരമായ പാർശ്വ ഫലങ്ങളെക്കുറിച്ച് മെഡിക്കൽ മുന്നറിയിപ്പുകളും കോവിഡ് -19 തടയുന്നതിൽ അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നിട്ടും താൻ ഈ മരുന്ന് കഴിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിൻ, ക്ലോറോക്വിൻ എന്നിവ ഇതിനകം തന്നെ പല രോഗങ്ങൾക്കും ലൈസൻസ് നൽകിയിട്ടുണ്ടെങ്കിലും കോവിഡിന്റെ ചികിത്സയിൽ അവ ഇതുവരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അടിയന്തിര പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മൈക്കൽ റയാൻ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here