കൊറോണ ഭീതിയില്‍ രാജ്യത്തെ സിനിമാമേഖല പൂര്‍ണമായും സ്തംഭിച്ച സാഹചര്യമാണ്. പുതിയ സിനിമകളുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചതിനാല്‍ ദിവസക്കൂലിക്കാരായ അണിയറപ്രവര്‍ത്തകര്‍ക്ക് അന്നന്നത്തെ അന്നം മുട്ടി നില്‍ക്കുന്ന അവസ്ഥയാണ്. അവര്‍ക്ക് സഹായഹസ്തവുമായി രം​​​ഗത്ത് വന്നിരിക്കുകയാണ് വിജയ് സേതുപതി, രജനികാന്ത്, ശിവകാര്‍ത്തികേയന്‍, പ്രകാശ് രാജ്, സൂര്യ, കാര്‍ത്തി, ശിവകുമാര്‍ എന്നിവര്‍.

ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അവരെ സഹായിക്കാന്‍ സന്നദ്ധതയുള്ളവര്‍ മുമ്ബോട്ടു വരണമെന്നും ഫെഫ്‌സി പ്രസിഡന്റ് ആര്‍ കെ സെല്‍വമണി നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം സ്വീകരിച്ച്‌ താരങ്ങള്‍ സഹായം നല്‍കുകയായിരുന്നു.

തമിഴിലും ഷങ്കര്‍ ചിത്രം ഇന്ത്യന്‍ 2, കോബ്ര, വാലിമൈ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

നടന്‍ ശിവകാര്‍ത്തികേയന്‍ പത്ത് ലക്ഷം നല്‍കി. പ്രകാശ്‌രാജ് 150 അരിച്ചാക്കുകളാണ് സംഘടനക്ക് സംഭാവന നല്‍കിയത്. നടന്‍ രജനീകാന്ത്് 50 ലക്ഷം രൂപയും വിജയ് സേതുപതി 10 ലക്ഷവും നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശിവകുമാറും അദ്ദേഹത്തിന്റെ മക്കളായ സൂര്യയും കാര്‍ത്തിയും. മൂവരും ചേര്‍ന്ന് ദക്ഷിണേന്ത്യന്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന് പത്തു ലക്ഷം രൂപ കൈമാറി.

കടപ്പാട് : മാതൃഭൂമി

LEAVE A REPLY

Please enter your comment!
Please enter your name here