തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. കോവിഡ് സാഹചര്യത്തില്‍ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

എന്നാല്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യം പരിഗണക്കണമെന്ന് അപേക്ഷിച്ച്‌ ഫിലിം ഫെഡറേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ തീരുമാനം തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മാസ്റ്റര്‍, ഈശ്വരന്‍ എന്നീ ചിത്രങ്ങള്‍ക്കായി 13, 14 ദിവസങ്ങളിലെ നൂറ് ശതമാനം ടിക്കറ്റുകളും വിറ്റുപോയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here