പൊതുമേഖല വിമാന കമ്ബനിയായ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ്​ സ്വന്തമാക്കുമെന്ന്​ സൂചന. എയര്‍ ഇന്ത്യയുടെ വില്‍പനക്കായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ലേലത്തില്‍ ടാറ്റ ഗ്രൂപ്പിന്​ മുന്‍തൂക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ്​ പുറത്ത്​ വരുന്നത്​. സ്​പൈസ്​ജെറ്റി​െന്‍റ അജയ്​ സിങ്​ രേഖപ്പെടുത്തിയ തുകയേക്കാളും കൂടുതല്‍ നല്‍കാന്‍ ലേലത്തില്‍ ടാറ്റ ഗ്രൂപ്പ്​ സന്നദ്ധത അറിയിച്ചുവെന്നാണ് ലൈവ്​ മിന്‍റ്​​ റിപ്പോര്‍ട്ട് ചെയ്യുന്നു​.

രത്തന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടാറ്റ ഗ്രൂപ്പും അജയ്​ സിങ്ങി​െന്‍റ സ്​പൈസ്​ജെറ്റും തമ്മിലാണ്​ എയര്‍ ഇന്ത്യക്കായി പ്രധാനമായും പോരാട്ടം നടത്തുന്നത്​. വിസ്​താരയാണ്​ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ വിമാന കമ്ബനി. എയര്‍ ഇന്ത്യ കൂടി ഏറ്റെടുത്താല്‍ ഇന്ത്യയിലെ ഒന്നാം നമ്ബര്‍ വിമാന കമ്ബനിയായി ടാറ്റ മാറും.

അതേസമയം, എയര്‍ ഇന്ത്യയുടെ വില്‍പന വൈകാനിടയുണ്ടെന്ന സൂചന കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്​. കോവിഡ്​ മൂലമാണ്​ വില്‍പന വൈകുന്നത്​. എയര്‍ ഇന്ത്യയുടെ റിയല്‍ എസ്​റ്റേറ്റ്​ സ്വത്തുക്കളുടെ കണക്കെടുപ്പ്​ കോവിഡ്​ കാരണം ലേലത്തില്‍ പ​ങ്കെടുത്ത കമ്ബനികള്‍ക്ക്​ നടത്താനായിട്ടില്ല. എങ്കിലും ഈ വര്‍ഷം അവസാനത്തോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കാനാകുമെന്നാണ്​ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here