തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്കു കോവിഡ് സ്ഥിരീകരിച്ചു. ആചാര്യ സിനിമയുടെ സെറ്റുകളില്‍ ചേരുന്നതിന് മുമ്ബ് സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി കൊവിഡ് -19 ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണെന്നു കണ്ടെത്തിയതെന്ന് 65 കാരനായ താരം പറഞ്ഞു. ”എനിക്കിപ്പോള്‍ രോഗലക്ഷണം കണ്ടെത്തിയതിനാല്‍ വീട്ടില്‍ത്തന്നെ ക്വാറന്റൈനിലാണ്. കഴിഞ്ഞ 5 ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കത്തിലായിരുന്ന എല്ലാവരും കൊവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരാവാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യും,” എന്നും ചിരഞ്ജീവി മാധ്യമങ്ങള്‍ക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചു.

കൊരടാല ശിവനാണ് ആചാര്യ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ ചിത്രീകരണം നിര്‍ത്തി. ആചാര്യ ഒരു കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രജ്ഞന്റെ പോരാട്ടങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിത്രമാണെന്ന് പറയപ്പെടുന്നു. കാജല്‍ അഗര്‍വാള്‍ അഭിനയിച്ച ചിത്രം ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ തന്റെ കൊനിഡെല പ്രൊഡക്ഷന്‍സ് കമ്ബനിയുടെ ബാനറിലാണ് പുറത്തിറക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here