ക്രിക്കറ്റി​ന്റെ ദൈവമെന്ന്​ വിളിക്കപ്പെടുന്ന സച്ചിൻ ആ സ്ഥാനം സ്വന്തമാക്കുന്നത്​ കഠിന പ്രയത്​നത്തിലൂടെ തന്നെയാണ്​​. കുറിയ മനുഷ്യനായ അദ്ദേഹം ക്രിക്കറ്റ്​ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ ബൗളറെ പോലും ത​ന്റെ ബാറ്റു കൊണ്ട്​ കൊഞ്ഞനം കുത്തും. 47 കാരനായ താരത്തി​​ന്റെ റൺവേട്ട റെക്കോർഡ്​ (34, 357 റൺസ്​) ഇപ്പോഴും ആരാലും തകർക്കപ്പെടാതെ നിലനിൽക്കുകയാണ്​. വർഷങ്ങൾ നീണ്ട ത​ന്റെ കരിയറിൽ സചിൻ സ്വന്തമാക്കാത്ത റെക്കോർഡുകൾ കുറവാണ്​. ആർക്കും അദ്ദേഹത്തിന്​ തന്റെ കരിയറിനെ കുറിച്ച്​ എന്തെങ്കിലും നഷ്​ടബോധമുണ്ടെന്ന്​ ചിന്തിക്കാൻ കൂടിയാവില്ല.

എന്നാൽ, സചിൻ തന്നെ ആ വെടിപൊട്ടിച്ചു. തന്റെ കരിയറിൽ ഏറ്റവും ദുഃഖം തോന്നുന്ന രണ്ട്​ നഷ്​ടങ്ങളുണ്ടെന്ന്​ താരം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ താരം മനസുതുറന്നത്​.

സുനിൽ ഗവാസ്​കറിനൊപ്പം ഒരു ഇന്നിങ്​സ്​

ഇന്ത്യൻ ക്രിക്കറ്റിൽ രണ്ട്​ ലിറ്റിൽ മാസ്​റ്റർമാരാണുള്ളത്​. ഒന്ന്​ സുനിൽ ഗവാസ്​കറും മറ്റൊന്ന്​ സചിനും. പല കാര്യങ്ങളിലും ഇരു താരങ്ങളും ഒരുപോലെയാണ്​. മികവി​​െൻറ കാര്യത്തിൽ പ്രത്യേകിച്ചും. എന്നാൽ ഉയരത്തി​​െൻറ കാര്യത്തിലും അത്​ വ്യത്യസ്​തമല്ല. രണ്ടുപേരും 5.5 ഇഞ്ചുകാരാണ്​. ഇന്ത്യൻ ക്രിക്കറ്റിന്​ നൽകിയ സംഭാവനകൾ പരിഗണിച്ച്​ ഇരുവരെയും ഇതിഹാസങ്ങൾ എന്നാണ്​ എല്ലാവരും വിളിക്കുന്നത്​. ഗവാസ്​കറും സചിനും മുംബൈക്കാരാണ്​ എന്നത്​ മറ്റൊരു അദ്​ഭുതം.

എന്നാൽ, ഇത്രയും കാര്യങ്ങളിൽ സാമ്യതയുണ്ടെങ്കിലും ഇരുവർക്കും ഇതുവരെ ഒരുമിച്ച്​ ഒരു ഇന്നിങ്​സ്​ കളിക്കാൻ സാധിച്ചിട്ടില്ല. അതുതന്നെയാണ്​ സചി​​െൻറ ദുഃഖവും. എ​​െൻറ കുട്ടിക്കാല ഹീറോയാണ്​ സുനിൽ ഗവാസ്​കർ. അദ്ദേഹത്തി​​െൻറ കൂടെ ഇന്ത്യക്ക്​ വേണ്ടി കളിക്കാൻ സാധിക്കാത്തത്​ ഇപ്പോഴും ഒരു നഷ്​ടബോധമായി തുടരുകയാണ്​. ഞാൻ ടീമിൽ കളിക്കാൻ തുടങ്ങു​േമ്പാഴേക്ക്​ അദ്ദേഹം കളിയിൽ നിന്ന്​ വിരമിച്ചുകഴിഞ്ഞിരുന്നു. -ടെണ്ടുൽക്കർ ക്രിക്കറ്റ്​ ഡോട്ട്​ കോമിനോട്​ പറഞ്ഞു.

വിൻഡീസ്​ ഇതിഹാസം വിവിയൻ റിച്ചാർഡ്​സിനെതിരെ

വെസ്​റ്റ്​ ഇൻഡീസ്​ ഇതിഹാസം വിവിയൻ റിച്ചാർഡ്​സ്​ ഏത്​ ക്രിക്കറ്റ്​ താരത്തി​​െൻറയും പേടിസ്വപ്​നമാണ്​. കളിക്കളത്തിലേക്ക്​ അദ്ദേഹം നടന്നുവരുന്നത്​ കാണു​േമ്പാൾ തന്നെ രോമാഞ്ചമാണെന്ന്​ എതിരാളികൾ പോലും സമ്മതിച്ചിട്ടുണ്ട്​. റിച്ചാർഡ്​സിനെതിരെ ഒരു അന്താരാഷ്​ട്ര മത്സരം കളിക്കാൻ സാധിക്കാത്തതും സചിൻ ത​​െൻറ കരിയറിലെ തീരാനഷ്​ടമായി കണക്കാക്കുന്നുവത്രേ.

എ​ന്റെ കുട്ടിക്കാല ഹീറോയായ സർ വിവിയൻ റിച്ചാർഡ്​സിനൊപ്പം അന്താരാഷ്​ട്ര ക്രിക്കറ്റ്​ കളിക്കാൻ സാധിക്കാത്തത്​ ഒരു തീരാനഷ്​ടമാണ്​. കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ സാധിച്ചിട്ടുണ്ട്​. അദ്ദേഹം 1991ലാണ്​ വിരമിച്ചത്​. ഇതിനിടയിൽ എതിരെ കളിക്കാൻ ഒരു അവസരം പോലും ലഭിച്ചില്ലെന്നും സചിൻ പറഞ്ഞു. നീണ്ടതും വിജയകരവുമായ ടെസ്റ്റ്​ കരിയറും 100 സെഞ്ച്വറികളുമടക്കം രാജകീയമായിരുന്നു സചി​​െൻറ ക്രിക്കറ്റിൽ നിന്നുമുള്ള പടിയിറക്കം.

LEAVE A REPLY

Please enter your comment!
Please enter your name here