ന്യൂസിലാന്‍ഡിനെതിരെ സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ ടീമിന്റെ, അന്തിമ ഇലവനില്‍ ആരൊക്കെ വേണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. ഒരു സ്പോര്‍ട്സ് മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ അഭിപ്രായം അഗാര്‍ക്കര്‍ പറഞ്ഞിരിക്കുന്നത്.

“മത്സരത്തില്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും വേണോ നാലു പേസര്‍മാര്‍ വേണോ എന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള പ്രധാന പ്രശ്നം. മത്സരത്തിന് ഉപയോഗിക്കുന്നത് ഡ്യൂക്ക് പന്തുകളാണെന്നതുകൊണ്ടുതന്നെ നാലു പേസര്‍മാരുമായി ഇറങ്ങുന്നതാവും നല്ലത്. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും അന്തിമ ഇലവനില്‍ എന്തായാലും ഇടം നേടും. മത്സരത്തില്‍ ഡ്യൂക്ക് പന്തുകള്‍ ഉപയോഗിക്കുന്നതിനാല്‍ നാലാം പേസറെ കൂടി ഉള്‍പ്പെടുത്താവുന്നതാണ്. ഡ്യൂക്ക് പന്തുകള്‍ പരമ്ബരാഗതമായി സീമേഴ്സിനെ തുണക്കുന്നതാണ്. ജൂണ്‍ പകുതിയോടെ ഇംഗ്ലണ്ടിലേത് വരണ്ട കാലവസ്ഥയായിരിക്കുമോ സ്പിന്നര്‍മാരെ തുണക്കുമോ എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല. അതുകൊണ്ടുതന്നെ രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങുന്നതിനെക്കാള്‍ നല്ലത് നാലു പേസര്‍മാരുമായി ഇറങ്ങുന്നതാണ്”

LEAVE A REPLY

Please enter your comment!
Please enter your name here