രണ്ടാമത് അബൂദബി സ്മാര്‍ട്ട് സിറ്റി ഉച്ചകോടി നവംബര്‍ 23, 24 തീയതികളില്‍ ഇത്തിഹാദ് ടവറില്‍ നടക്കും. മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്‍റിന്​ കീഴിലാണിത്. കാര്യക്ഷമമായ പരിഹാരങ്ങള്‍ക്കും പ്രവര്‍ത്തനപദ്ധതികള്‍ ,സ്മാര്‍ട്ട് സിറ്റികള്‍ എന്നിവ വികസിപ്പിക്കുന്നതിനും വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുമുള്ള മികച്ച വഴികള്‍ ചര്‍ച്ച ചെയ്യും.

സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കുന്നതിന്​ നേതൃത്വം നല്‍കുന്ന വിദഗ്ധര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തന്ത്രജ്ഞര്‍, സര്‍ക്കാര്‍-സ്വകാര്യ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. നിര്‍മിതബുദ്ധിയുടെ മേഖലയില്‍ 2031ഓടെ യു.എ.ഇ ലക്ഷ്യമിടുന്ന പദ്ധതിക്ക്​ അനുസൃതമായാണ് ഉച്ചകോടി നടക്കുക.

അതെ സമയം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, ഭാവിസേവനങ്ങള്‍, മേഖലകള്‍, എന്നിവക്ക് പുതിയ ചട്ടക്കൂടുകള്‍ വികസിപ്പിക്കുകയും എമിറേറ്റിലെ സ്മാര്‍ട്ട് സിറ്റികള്‍ക്കായുള്ള പദ്ധതികളെ ഉച്ചകോടി പിന്തുണക്കുകയും ചെയ്യും. റോഡ്​, പാര്‍ക്ക്​, വിനോദ അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയുടെ വികസനത്തിന് പൊതു, സ്വകാര്യ മേഖലകളിലെ പുതിയ സാങ്കേതിക പുരോഗതികളും പുതുമകളും അവലോകനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here