ഭാരത് ബയോ ടെക്ക് നിര്‍മ്മിച്ച കൊവാക്‌സിന്റെ പരീക്ഷണം കുട്ടികളില്‍ പൂര്‍ത്തിയായി. രണ്ടിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള കൊവാക്‌സിന്റെ മൂന്ന് ട്രയലുകളാണ് പൂര്‍ത്തിയായത്. ഡിസിജിഐ അംഗീകാരം ലഭിച്ചാല്‍ ഒക്ടോബറോടെ കുട്ടികള്‍ക്ക് കൊവാക്‌സിന്‍ കുത്തിവെയ്‌പ്പെടുക്കാന്‍ സാധിക്കുമെന്ന് ഭാരത് ബയോടെക് എംഡിയും ചെയര്‍മാനുമായ ഡോ. കൃഷ്ണ എല്ല അറിയിച്ചു.

പ്രായപൂര്‍ത്തിയായവര്‍ക്ക് വിതരണം ചെയ്യുന്ന മരുന്ന് തന്നെയാണ് കുട്ടികളിലും പരീക്ഷിച്ചിട്ടുള്ളത്. 28 ദിവസത്തെ ഇടവേളയില്‍ കൊവാക്‌സിന്റെ രണ്ട് ഡോസുകള്‍ 525 കുട്ടികളില്‍ കുത്തിവെയ്‌പ്പെടുത്തായിരുന്നു പരീക്ഷണം. കഴിഞ്ഞ മേയിലാണ് കുട്ടികളില്‍ പരീക്ഷണം നടത്താനുള്ള അനുമതി തദ്ദേശീയ വാക്‌സിനായ കൊവാക്‌സിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here