മാർച്ച്, ഏപ്രിൽ മാസങ്ങളിലായി കൊറോണ വൈറസ് മൂലം ഇറ്റലിയിൽ നിന്നും മരണപ്പെട്ടവരുടെ എണ്ണം സ്ഥിരീകരിച്ച 32,000 ത്തിനേക്കാൾ 19,000 കൂടുതലാണെന്ന് ദേശീയ സാമൂഹിക സുരക്ഷാ ഏജൻസി വ്യാഴാഴ്ച അറിയിച്ചു. ഔദ്യോഗിക മരണ കണക്കുകൾ “വിശ്വസനീയമല്ല” എന്നാണ് ഇറ്റലിയിലെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ, ക്ഷേമ സ്ഥാപനമായ ഇസ്റ്റിറ്റ്യൂട്ടോ നസിയോണേൽ ഡെല്ലാ പ്രിവിഡെൻസ സോസിയേൽ (ഐ‌എൻ‌പി‌എസ്) ഒരു പുതിയ പഠനത്തിൽ പറഞ്ഞത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട 27,938 മരണങ്ങൾ മാത്രമാണ് സിവിൽ പ്രൊട്ടക്ഷൻ ഏജൻസി റിപ്പോർട്ട് ചെയ്തത്. ദേശീയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വരെ, പാൻഡെമിക് ഇറ്റലിയിൽ 32,486 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിൽ 26,715 പേർ ലോംബാർഡിയിൽ നിന്നും മാത്രമുള്ളവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here