ബ്രിട്ടനില്‍ ആശങ്ക പടര്‍ത്തി കൊവിഡിന്റെ ഡെല്‍റ്റ വകഭേദം. കൊവിഡ് രണ്ടാം തരംഗത്തില്‍ ഉണ്ടായ ആല്‍ഫ വകഭേദത്തേക്കാള്‍ വളരെ വേഗംപടര്‍ന്നു പിടിക്കുന്നതാണ് ഡെല്‍റ്റ വകഭേദമെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു.

ജനുവരിയില്‍ ഇംഗ്ലണ്ടില്‍ ആല്‍ഫ വകഭേദത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ബ്രിട്ടണ്‍ വീണ്ടുമൊരു ലോക്ഡൗണിലേക്ക് നീങ്ങുമോയെന്ന ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ആല്‍ഫാ വകഭേദത്തേക്കാള്‍ വ്യാപനശേഷി കൂടിയ വകഭേദമാണ് ഡെല്‍റ്റ.

സര്‍ക്കാരിന്റെ ശാസ്ത്ര വിഭാഗം ഉപദേഷ്ടാക്കളുടെ സ്ഥാപനമായ സേജ് ആണ് വ്യാപനശേഷി വര്‍ധിച്ചിരിക്കുന്ന വിവരം കണ്ടെത്തിയത്. കൊവിഡിനെതിരെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആല്‍ഫ വകഭേദത്തെ പോലെ തന്നെ ഡെല്‍റ്റയെയും നേരിടാനാകുമെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here