ഷാർജയിൽ വാടക കരാർ രജിസ്റ്റർ ചെയ്യാനുള്ള ഫീസ് വെട്ടികുറച്ചു. ഇന്ന് മുതൽ വാർഷിക വാടകയുടെ രണ്ട് ശതമാനം ഫീസ് മാത്രമേ രജിസ്ട്രേഷന് ഈടാക്കൂ എന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. നേരത്തേ ഇത് നാല് ശതമാനമായിരുന്നു. എല്ലാതരം വാടക കരാറുകൾക്കും ഈ ഇളവ് ബാധകമാണ്. ഷാർജയിൽ താമസിക്കുന്നതും ബിസിനസ് ചെയ്യുന്നതുമായ പ്രവാസികൾക്ക് ഇളവ് ആശ്വാസമാകും. താമസിക്കുന്ന കെട്ടിടത്തിന്‍റെയും, വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിന്‍റെയും വ്യവസായ ആവശ്യത്തിനുള്ള കെട്ടിത്തിന്‍റെയും വാടക കരാറുകൾ കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാം.

വാർഷിക വാടകയുടെ രണ്ട് ശതമാനം മാത്രേമേ ഇനി മുതൽ അറ്റസ്റ്റേഷൻ നടപടികൾക്ക് നഗരസഭ ഫീസായി ഈടാക്കുകയുള്ളു. കഴിഞ്ഞദിവസം വരെ വാർഷിക വാടകയുടെ നാല് ശതമാനം ഇതിന് ഈടാക്കിയിരുന്നു. പുതിയ വാടക കരാറുണ്ടാക്കുമ്പോഴും നിലവിലെ കരാർ പുതുക്കുമ്പോഴും ഈ ആനുകൂല്യം ലഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ വിവിധ മേഖലകൾക്ക് നൽകുന്ന ആശ്വാസ നടപടികളുടെ ഭാഗമാണ് ഈ ഇളവെന്ന് നഗരസഭ അറിയിച്ചു. ഓൺലൈനായും, നഗരസഭ ഓഫീസിലെത്തിയും പുതിയ നിരക്കിൽ ഇന്ന് മുതൽ കരാറുകൾ അറ്റസ്റ്റ് ചെയ്യാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here