കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിക്കൊണ്ട് ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ ഈ മാസം 25ന് ആരംഭിക്കും. ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് ഗ്ലോബൽ വില്ലേജിനാണെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു.

ഇതിന്റെ ഭാഗമായി പുതിയ വെബ്‌സൈറ്റും മൊബൈൽ ആപ്പും ആരംഭിക്കുന്നുണ്ട്. ടിക്കറ്റുകൾ നേരത്തേ വാങ്ങാനും കാർണിവൽ റൈഡിന് സ്പർശനമേൽക്കാതെ കയറാൻ സഹായിക്കാനുമാണിത്. വില്ലേജിന്റെ ശേഷി അനുസരിച്ച് സന്ദർശകർ നിറഞ്ഞാൽ പ്രസ്തുത വിവരം ആപ്പിലൂടെ അറിയാനാകും. വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും തത്സമയ വിവരങ്ങൾ അറിയിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. പാസുകൾ വൈൻഡിങ് മെഷീനിലൂടെ ലഭ്യമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here