സൗദി അറേബ്യയിലെ ആരോഗ്യ മേഖല പൂർണമായും സ്വകാര്യവത്‌കരിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ. എന്നാൽ എക്‌സ്‌റേ വിഭാഗം സ്വകാര്യവത്‌കരിക്കും. സർക്കാർ സ്ഥാപനങ്ങളിൽ കൂടുതൽ സ്വകാര്യവത്‌കരണം ഏർപ്പെടുത്തും. ധനസുസ്ഥിരതാ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ആരോഗ്യമേഖല പൂർണമായും സ്വകാര്യവത്‌കരിക്കില്ലെന്ന് ധനമന്ത്രി അറിയിച്ചത്.

എക്സ്‌റേ വിഭാഗങ്ങൾ പോലെ ആരോഗ്യമേഖലയിലെ ചില വിഭാഗം സ്വകാര്യവത്‌കരിക്കും. എന്നാൽ, ആരോഗ്യമേഖല പൂർണമായി സ്വകാര്യവത്കരിക്കില്ല. ജല, മലിനജല മേഖലയിൽ സ്വകാര്യവത്‌കരണം നടപ്പാക്കിയിട്ടുണ്ട്. വരുംവർഷങ്ങളിൽ ഈ മേഖല കൂടുതൽ സ്വകാര്യവത്‌കരിക്കും.

സർക്കാർ സ്ഥാപനങ്ങൾ കൂടുതൽ സ്വകാര്യവത്‌കരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. വിദ്യാഭ്യാസം, ലോജിസ്റ്റിക് മേഖല സ്വകാര്യവത്‌കരിക്കാൻ വിവിധ പദ്ധതികളുമായി സർക്കാർ മുന്നേറുകയാണ്. ഈ മേഖലകളിൽ വരും വർഷങ്ങളിൽ കൂടുതലായി സ്വകാര്യവത്‌കരണം നടപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here