കോവിഡ് ബാധയുടെ സാഹചര്യത്തില്‍ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ വലിയ മാറ്റങ്ങള്‍ വരുത്തി ഐ.സി.സി. ഇത് പ്രകാരം മൊത്തം ലഭിച്ച പോയിന്റിന്റെ ശതമാനം കണക്കാക്കിയാവും ഫൈനലിസ്റ്റുകളെ ഐ.സി.സി തിരഞ്ഞെടുക്കുക. വൈറസ് ബാധയെ തുടര്‍ന്ന് ടെസ്റ്റ് പരമ്ബരകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമനം എടുക്കാന്‍ ഐ.സി.സിയെ പ്രേരിപ്പിച്ചത്.

അടുത്ത വര്‍ഷം ജൂണില്‍ ലോര്‍ഡ്‌സില്‍ വെച്ച്‌ ഫൈനല്‍ മത്സരങ്ങള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടത്തുന്നതിന് വേണ്ടിയാണ് ഐ.സി.സി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. എന്നാല്‍ ഈ മാറ്റങ്ങള്‍ അടുത്ത ഐ.സി.സി ബോര്‍ഡ് മീറ്റിംഗില്‍ അംഗീകാരം ലഭിച്ചാല്‍ മാത്രമേ നടപ്പില്‍ വരുത്തു. കൂടാതെ ഐ.സി.സി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ രണ്ട് സെമി ഫൈനല്‍ മത്സരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശവും മുന്നോട്ട് വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here