കുവൈത്തിലെ ഇന്ത്യന്‍ എംബസി മാര്‍ച്ച്‌ നാല് വരെ അടച്ചിടും. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് എംബസി അടച്ചിടുന്നതെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മുന്‍കൂട്ടിയുള്ള അപ്പോയിന്‍മെന്‍റുകളുടെ അടിസ്ഥാനത്തില്‍ അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാക്കും. അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാമെന്നു അധികൃതര്‍ നിര്‍ദേശിച്ചു.

എംബസിയുടെ കീഴിലുള്ള മൂന്ന് പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം തടസ്സമില്ലാതെ തുടരും. മാര്‍ച്ച്‌ മാസത്തില്‍ എംബസി ഷെഡ്യൂള്‍ ചെയ്ത മുഴുവന്‍ പരിപാടികളും അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായും എംബസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here