ലങ്കന്‍ പര്യടനത്തിനുള്ള ഇന്‍ഡ്യന്‍ ടീം 14 ദിവസം ക്വാറന്റീനില്‍ കഴിയും. ശേഷം ജൂണ്‍ 28-ന് ടീം കൊളംബോയിലേക്ക് പറക്കും. തിങ്കളാഴ്ച് ആരംഭിക്കുന്ന ക്വാറന്റീനില്‍ ഏഴ് ദിവസം ഹാര്‍ഡ് ക്വാറന്റീനും ഏഴ് ദിവസം സോഫ്റ്റ് ക്വാറന്റീനുമായിരിക്കും. കൊളംബോയില്‍ എത്തിയാലും ഇന്‍ഡ്യന്‍ ടീം മൂന്നു ദിവസം ഹാര്‍ഡ് ക്വാറന്റീനില്‍ ഇരിക്കണം. ജൂലായ് 12-നാണ് പരമ്ബരയിലെ ആദ്യ മത്സരം.

ശിഖര്‍ ധവാന്റെ കീഴില്‍ ലങ്കന്‍ പര്യടനത്തിന് ഒരുങ്ങുന്ന ഇന്‍ഡ്യന്‍ ക്രികെറ്റ് ടീം കൊളംബോയില്‍ മൂന്നു ഇന്‍ട്രാ-സ്ക്വാഡ് മത്സരങ്ങള്‍ കളിക്കും. സാധാരണ രീതിയില്‍ ആതിഥേയ രാജ്യത്തിന്റെ എ ടീമുമായാണ് സന്നാഹ മത്സരങ്ങള്‍ കളിക്കുക. എന്നാല്‍ കോവിസ് മഹാമാരി പിടിമുറുക്കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം തന്നെ രണ്ടു ടീമായി തിരിഞ്ഞ് മൂന്നു മത്സരങ്ങള്‍ കളിക്കുമെന്നാണ് ബിസിസിഐ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു ട്വന്റി-20യും രണ്ട് ഏകദിന മത്സരവും അടങ്ങിയതായിരിക്കും സന്നാഹ മത്സരം.

മലയാളി താരങ്ങളായ സഞ്ജു സാംസണും, ദേവ്ദത്ത് പടിക്കലും ഇന്‍ഡ്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഋതുരാജ് ഗെയ്ക്ക്​വാദ്, ചേതന്‍ സകറിയ,ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവര്‍ക്ക് അരങ്ങേറ്റ മത്സരം കൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here