മക്കയില്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചു. 70,000 ആക്കിയാണ് ഉയര്‍ത്തിയത് . ഹജ്ജിന് ശേഷം ഇതുവരെ 3500 ഓളം ഉംറ വിസകളാണ് അനുവദിച്ചത്. അതേസമയം സൗദിയുടെ യാത്രവിലക്കുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ ഉംറ വിസ അനുവദിക്കുന്നില്ല.

നിലവില്‍ പ്രതിദിനം 60,000 തീര്‍ഥാടകര്‍ക്കാണ് ഉംറ നിര്‍വഹിക്കുവാന്‍ ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിവരുന്നത്. ഘട്ടംഘട്ടമായി പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 1,20,000 ആക്കി ഉയര്‍ത്തുവാനാണ് മന്ത്രാലയത്തിന്റെ നീക്കം. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസം ഒമ്ബതു മുതലാണ് വിദേശ തീര്‍ഥാാടകര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനുള്ള അനുമതി നല്‍കി തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here