കര്‍ണാടകയിലും കേരളത്തിലും മഹാരാഷ്ട്രയിലും പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 126 ആയി.

കര്‍ണാടകയില്‍ ആറ് പുതിയ കേസുകളും കേരളത്തില്‍ നാലെണ്ണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

നിലവില്‍ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര -43, ഡല്‍ഹി 22, രാജസ്ഥാന്‍ 17, കര്‍ണാടക 14, തെലങ്കാന എട്ട്, ഗുജറാത്ത് ഏഴ്, കേരള 11, ആന്ധ്രപ്രദേശ്, ഛണ്ഡീഗഡ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍ ഒന്നുവീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത ആറു കേസുകളില്‍ ഒരാള്‍ യു.കെയില്‍നിന്ന് എത്തിയയാളാണ്. മറ്റ് അഞ്ചുപേര്‍ ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലസ്റ്ററുകളില്‍ നിന്നുള്ളവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും യാത്രാവിവരങ്ങള്‍ സംബന്ധിച്ചും പരിശോധന ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here