കൊറോണ വ്യാപന പശ്ചാത്തലത്തിൽ, ദുബായിൽ വിസ സേവനങ്ങൾ നൽകുന്ന ആമിർ സെൻററുകൾ ഏപ്രിൽ 18ന് മാത്രമേ തുറക്കുകയുള്ളു എന്ന് ദുബായ് എമിഗ്രേഷൻ വകുപ്പ് അറിയിച്ചു. നേരത്തെ ഏപ്രിൽ 9 വരെ ആമിർ സെൻററുകൾ അടച്ചിടും എന്നായിരുന്നു അറിയിച്ചിരുന്നത്. സേവനങ്ങൾ ആവശ്യമുള്ളവർ എമിഗ്രേഷൻ വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ അപ്ലിക്കേഷൻ വഴിയോ ഉള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണം എന്നും വിസ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ടോൾഫ്രീ നമ്പർ ആയ 8005111 ൽ വിളിക്കണമെന്നും ദുബായ് എമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here