കോവിഡ് മൂലം നിര്‍ത്തിവച്ച സൗദി ടൂറിസ്റ്റ് വീസ അടുത്ത വര്‍ഷം ആദ്യം പുനരാരംഭിക്കും. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോവി‍ഡ് പ്രതിരോധ മരുന്ന് നേരത്തേ ലഭ്യമാക്കുകയാണെങ്കില്‍ ടൂറിസ്റ്റ് വീസ നേരത്തെ നല്‍കുന്നത് പരിഗണിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ 25 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര സൗദി നിര്‍ത്തലാക്കിയിരുന്നു.

കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ മാര്‍ച്ചില്‍ സമ്ബൂര്‍ണ യാത്രാനിരോധനം ഏര്‍പ്പെടുത്തി. ഇത് രാജ്യത്തെ ടൂറിസം മേഖലയില്‍ 45% വരെ ഇടിവുണ്ടാക്കി. ലോക് ഡൗണ്‍ ഇളവ് നല്‍കിയതോടെ ആഭ്യന്തര ടൂറിസത്തില്‍ 30% വളര്‍ച്ചയുണ്ടായതായും മന്ത്രി സൂചിപ്പിച്ചു.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി എണ്ണയിതര വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളിലൊന്നാണ് വിനോദസഞ്ചാരം. ഇതനുസരിച്ച്‌ 2019 സെപ്റ്റംബറില്‍ 49 രാജ്യക്കാര്‍ക്ക് ടൂറിസ്റ്റ് വീസ അനുവദിച്ചിരുന്നു. 2030ഓടെ മൊത്തം അഭ്യന്തര ഉല്‍പാദനത്തിന്റെ 10% ടൂറിസത്തില്‍ നിന്ന് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here