ദി അൾട്ടിമേറ്റ് ഹ്യൂമൻ റേസ് എന്നറിയപ്പെടുന്ന 90 km കോംറെഡ്സ് സെന്റനറി ഹോപ്പ് ചലഞ്ജ് പൂർത്തിയാക്കി മലയാളികൾ അഭിമാനമായി. കേരള റൈഡേഴ്‌സ് യുഎഇ താരങ്ങളായ ഷിജോ വര്ഗീസ്, ഷാഫി തയ്യിൽ, നസീഫ് അലി എന്നിവരാണ് വിജയകരമായി ഓട്ടം പൂർത്തീകരിച്ച മലയാളികൾ. സാധാരണയായി സൗത്ത് ആഫ്രിക്കയിലെ ദർബണിൽ വെച്ചാണ് ഈ മാരത്തോൺ നടക്കാറുള്ളത്. എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ കാരണം ദുബായിൽ വെച്ച് ഭാഗികമായി നടത്തുകയായിരുന്നു.

ഷിജോ വർഗീസും ഷാഫിയും ദുബായിൽ വെച്ചും നസീഫ് അലി കോഴിക്കോട് വെച്ചുമാണ് ഓടിയത്. വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നായി നാല്പതോളം പേർ മാരത്തണിൽ പങ്കെടുത്തു. എന്നാൽ ഈ വേനൽ സമയത്തെ കടുത്ത ചൂട് കാരണം ആകെ മൂന്ന് പേർക്ക് മാത്രമാണ് 90 കിലോ മീറ്റർ പൂർണ്ണമായി ഓടുവാൻ സാധിച്ചത്. അതിൽ രണ്ടു പേർ മലയാളികളും ഒരാൾ മംഗലാപുരത്തുള്ള കാപ്സി ഫഹീമും ചരിത്രം കുറിക്കുകയായിരുന്നു.

കോച്ച് മോഹൻദാസ്, ബഷീർ ബോൾട്, സൈദ് അലി സൈനുൽ ആബിദിൻ, അനിൽ നായർ, ലാലു കോശി, ജിയോ കോവൂർ എന്നിവരും മത്സരത്തിൽ പങ്കെടുത്തു. കേരള റൈഡേഴ്സിലെ മുപ്പതോളം പേർ അർദ്ധ രാത്രിയിലും ടീം മെമ്പർമാരെ സപ്പോർട്ട് ചെയ്യാനായി എത്തിച്ചേർന്നിരുന്നു. സൈക്കിളിലും കാറിലും ഓടിയും ഓട്ടക്കാർക്കുള്ള വെള്ളവും പോഷകങ്ങളുമായി അവർ കൂടെ കൂടിയപ്പോൾ അതൊരു കൂട്ടായ്മയുടെ വിജയം കൂടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here