വിവിധ രാജ്യങ്ങളിലായി പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന കോവിഡ്​ വാക്​സിനുകൾ ഫലം ചെയ്യുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന്​ ലോകാരോഗ്യ സംഘടന. ഒരു കോവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി തെളിയിച്ചിട്ടില്ലെന്നും ഡബ്ല്യു.എച്ച്​.ഒ മേധാവി ടെഡ്രോസ്​ അദാനോം ഗെബ്രിയേസസ്​ വെളിപ്പെടുത്തി​.

കണ്ടെത്തിയ വാക്​സിനുകൾ കൂടുതൽ പേരിൽ പരീക്ഷണം നടത്തുന്നത്​ വഴി ഏറ്റവും ഫലപ്രദമായ വാക്​സിനിലേക്ക്​ എത്തിച്ചേരാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കോവിഡ്​ പ്രതിരോധത്തിനായി 200ലധികം വാക്​സിനുകളാണ്​ പരീക്ഷണം നടന്നുവരുന്നത്​. വാക്​സിനുകളുടെ ചരിത്രം പരിശോധിച്ചാൽ, ചിലത്​ വിജയിച്ചതായും ചിലത്​ പരാജയപ്പെട്ടതായും കാണാൻ സാധിക്കും. കോവിഡി​െൻറ വാക്​സിനുകളുടെ കാര്യത്തിലും സമാന സാഹചര്യമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here