വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നെത്താനുള്ള സൗകര്യം നോക്കുമ്പോൾ രാജ്യാന്തര വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ‘കയ്യെത്തുംദൂരത്തെ’ ഉല്ലാസകേന്ദ്രമാണ് യുഎഇ. വിസ്മയ സൗധങ്ങൾ, ഉല്ലാസ മേഖലകൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർ താമസിക്കുന്ന സ്ഥലം, ഏതു ഭക്ഷണത്തിന്റെയും ലഭ്യത എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ യുഎഇയുെട സാധ്യതകൾ വർധിപ്പിക്കുന്നു.

യുക്രെയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ ഏറ്റവും മികച്ച സുരക്ഷയും സ്വാതന്ത്ര്യവുമാണ് മറ്റു പ്രധാന ഘടകങ്ങൾ.

അതിവിശാല ജലപാതകളാണ് മറ്റൊരു അനുകൂല ഘടകം. ക്രൂസ് ടൂറിസത്തിന്റെ ആസ്ഥാനമാകാം.

യുഎഇയിൽ എംബസിയോ കോൺസുലേറ്റോ ഇല്ലാത്ത അറുപതോളം രാജ്യങ്ങൾ കാര്യാലയങ്ങൾ സ്ഥാപിക്കാനൊരുങ്ങുന്നത് ടൂറിസം മേഖലയിലടക്കം പുതിയ ധാരണാപത്രങ്ങൾക്ക് വഴിയൊരുക്കും.

ആഫ്രിക്ക, പസഫിക് ദ്വീപ് സമൂഹങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സന്ദർശകർ കൂടും. പാപുവ ന്യൂഗിനി, തുവാലു, ടാൻസനിയ തുടങ്ങിയ രാജ്യങ്ങൾ യുഎഇ സഹകരണത്തോടെ കൂടുതൽ പദ്ധതികൾക്കു തയാറെടുക്കുകയാണെന്നാണ് റിപ്പോർട്ട്.

ടൂറിസം രംഗത്ത് യുഎഇയുമായി ഇന്ത്യയ്ക്ക് ഏറ്റവും അടുത്തബന്ധമുള്ളതിനാൽ ഇന്ത്യൻ ടൂറിസം മേഖലയുടെ വളർച്ചയ്ക്കും ഇതു സഹായകമാകും.

മെഡിക്കൽ-ഇക്കോ ടൂറിസം, കുറഞ്ഞ ചെലവ്, സാംസ്കാരിക-രുചി വൈവിധ്യങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ രാജ്യത്തെ അനുകൂല ഘടങ്ങൾ എക്സ്പോയിൽ ലോകത്തെ ബോധ്യപ്പെടുത്താൻ ഇന്ത്യയ്ക്കു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here