പെരുന്നാള്‍ ദിനം മുതല്‍ മൂന്നു രാത്രികളില്‍ യാസ് ദ്വീപില്‍ കരിമരുന്നു പ്രദര്‍ശനങ്ങള്‍ നടക്കും. യാസ് ബേ വാട്ടര്‍ഫ്രണ്ടില്‍ കരിമരുന്നു പ്രദര്‍ശനം ആദ്യമാണ്​ സംഘടിപ്പിക്കുന്നത്​. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടികള്‍ രാത്രി ഒമ്ബതിന്​ ആരംഭിക്കും. യാസ് ഐലന്‍ഡ് ഇന്‍സ്​റ്റഗ്രാം ചാനലില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

ദ്വീപില്‍ കോവിഡ് -19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒത്തുചേരലുകള്‍ നിരോധിച്ചിരിക്കു​െന്നന്നും അധികൃതര്‍ അറിയിച്ചു. അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പി​െന്‍റ സഹകരണത്തോടെയാണ് കരിമരുന്നു പ്രയോഗം നടക്കുക. മേയ് 11 മുതല്‍ (റമദാന്‍ 29) 14 വരെ പെരുന്നാള്‍ അവധി ദിനമായിരിക്കും. റമദാന്‍ 30 തികച്ചാല്‍ മേയ് 11 മുതല്‍ 15 വരെ അഞ്ചു ദിവസത്തെ അവധി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here