ഗു​രു​വാ​യൂ​ര്‍ ആ​ന​ക്കോ​ട്ട​യി​ലെ ആ​റ് പാ​പ്പാ​ന്മാ​ര്‍​ക്കും പൂ​ര​ത്തി​ലെ മേ​ള​ക്കാ​രാ​യ ര​ണ്ടു പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അതേസമയം പൂരവിളംബരം ഇന്ന് നടക്കും .സാമ്ബിള്‍ വെടിക്കെട്ട് നടന്നത് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെയായിരുന്നു . തിരുവമ്ബാടിയാണ് ആദ്യം തിരികൊളുത്തിയത്.

ഇത്തവണ പൂരം നിയന്ത്രണങ്ങളോടെയാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ സാമ്ബിള്‍ വെടിക്കെട്ട് നടന്നു. പാറമേക്കാവും തിരുവമ്ബാടിയും ഓരോ കുഴിമിന്നല്‍ വീതം പൊട്ടിച്ച്‌ സാമ്ബിള്‍ വെടിക്കെട്ട് നടത്തി ചടങ്ങുകള്‍ അവസാനിച്ചു. ഇതോടെ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന്റെ സാമ്ബിള്‍ വെടിക്കെട്ട് ആളും ആരവവും ഇല്ലാതെ നടന്നു.

ചടങ്ങില്‍ പങ്കെടുത്തത് വെടിക്കെട്ട് നടത്തുന്നവരും സംഘാടകരും മാത്രമാണ്. ഇത് ആദ്യമായാണ് സാമ്ബിള്‍ വെടിക്കെട്ട് പൊതുജന പങ്കാളിത്തമില്ലാതെ നടക്കുന്നത്. സ്വരാജ് റൗണ്ട് പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലായിരിക്കും ഇത്തവണ പൂരം നടക്കുക. തൃശ്ശൂര്‍ റൗണ്ടിലേക്കുളള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ കടത്തിവിടുകയുള്ളൂ. സുരക്ഷയ്ക്കായി 2,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here