രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങുന്ന തുറമുഖത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ലോക തൊഴിലാളി ദിനമായ മേയ് 1ന് അര്‍ദ്ധരാത്രിയാണ് തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് വഴി നായകനായ നിവിന്‍ പോളി പോസ്റ്റര്‍ പുറത്ത് വിട്ടത്. വായടക്കപ്പെട്ടവരുടെ വാക്കാണ് കലാപം എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ വാചകമാണ് അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നത്.

മേയ് 13ന് ഈദ് ദിനത്തില്‍ പ്രദര്‍ശനം നിശ്ചയിച്ചിരുന്ന ചിത്രം, തീയേറ്ററുകള്‍ അടച്ചതിനാല്‍ റിലീസ് മാറ്റുകയായിരുന്നു. ചിത്രം, പ്രതിസന്ധി മാറിയതിന് ശേഷം തീയേറ്ററില്‍ തന്നെ, റിലീസ് ചെയ്യുമെന്ന നിലപാടിലാണ് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട്. തൊഴിലാളികള്‍ക്ക് ആദരവറിയിച്ചുകൊണ്ടാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here