യു.എ.ഇ യിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ദേശീയ അണുനശീകരണത്തിന്റെ സമയം രാത്രി 8 മുതൽ പുലർച്ചെ 6 വരെയാക്കിയതിനെ തുടർന്നാണ് ദുബായിൽ മെട്രോ, ബസ്, ട്രാം, ജലയാനങ്ങൾ, ടാക്സി സർവീസ് എന്നിവയുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.

മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ രാവിലെ 7ന് സർവീസ് ആരംഭിച്ച് രാത്രി 9ന് അവസാനിപ്പിക്കും.രാവിലെ 7 മുതൽ രാത്രി 9 വരെയാണ് ദുബായ് ട്രാം സർവീസ്.വാട്ടർ ബസ് അടക്കമുള്ള ജലയാനങ്ങൾ 7 റൂട്ടുകളിൽ രാവിലെ 8.30 മുതൽ രാത്രി 7വരെ സർവീസ് നടത്തും.

142 റൂട്ടുകളിൽ 902 ബസുകൾ രാവിലെ 6 മുതൽ രാത്രി 8 വരെയായിരിക്കും സർവീസ് നടത്തുക. ആശുപത്രികളുള്ള റൂട്ടുകളിൽ അണുനശീകരണ സമയത്തും ബസുകൾ ഓടും.ടാക്സികൾ രാവിലെ 6 മുതൽ രാത്രി 8വരെ സർവീസ് നടത്തും.കസ്റ്റമേഴ്സ് ഹാപ്പിനെസ് സെന്ററുകൾ, ഉം റമൂൽ, ദെയ്റ, ബർഷ സർവീസ് സെന്ററുകൾ എന്നിവ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ പ്രവർത്തിക്കും.

പെരുന്നാൾ അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ല.യാത്രക്കാരുടെ സുരക്ഷയ്ക്ക് ക്രമീകരണം ഒരുക്കിയതായി ആർടിഎ അറിയിച്ചു. വാഹനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കും.ദിവസവും അണുനശീകരണം നടത്തും. സ്റ്റേഷനുകളും അനുബന്ധ മേഖലകളും അണുവിമുക്തമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here