റമദാനില്‍ ദു​ബായ് ഹെ​ല്‍​ത്ത് അ​തോ​റി​റ്റി​ക്കു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന-​വാ​ക്സി​ന്‍ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു. ഡി.​എ​ച്ച്‌.​എ​ക്കു കീ​ഴിലെ ആ​ശു​പ​ത്രി​ക​ള്‍, കോ​വി​ഡ്-19 സ്ക്രീ​നി​ങ്, ക്ലി​നി​ക്കു​ക​ള്‍, വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ രാ​വി​ലെ എ​ട്ടി​ന്​ ആ​രം​ഭി​ച്ച്‌​ ഉ​ച്ച​യോ​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പുതിയ പ​രി​ഷ്ക​ര​ണം. എ​ന്നാ​ല്‍, കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളാ​യ അ​ല്‍ ബ​ദ ആ​രോ​ഗ്യ​കേ​ന്ദ്രം, അ​ല്‍ ഖ​വാ​നീ​ജ് ആ​രോ​ഗ്യ​കേ​ന്ദ്രം, ദുബായ് മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ റ​മ​ദാ​നി​ലും തുടര്‍ച്ചയായി മു​ഴു​വ​ന്‍ സ​മ​യ​വും പ്ര​വ​ര്‍​ത്തി​ക്കും. ദുബായില്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ഞാ​യ​ര്‍ മു​ത​ല്‍ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി ഒ​മ്ബ​തു മു​ത​ല്‍ അ​ര്‍​ധ​രാ​ത്രി വ​രെ പ്ര​വ​ര്‍​ത്തി​ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്ബ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യു​ള്ള സ​മ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി വാ​ക്സിന്‍ സ്വീ​ക​രി​ക്കാം. അതെ സമയം , റ​മ​ദാ​നി​ലെ അ​വാ​സ​ന 10 ദി​വ​സ​ങ്ങ​ളി​ല്‍ പ​ക​ല്‍ സ​മ​യ​ത്തു​ള്ള ഷി​ഫ്റ്റി​ല്‍ മാ​ത്ര​മാ​യി​രി​ക്കും കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. എ​ല്ലാ ഡി.‌​എ‌​ച്ച്‌.​എ ആ​ശു​പ​ത്രി​ക​ളി​ലെ​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്കും.

ഡി.​എ​ച്ച്‌.​എ​യു​ടെ നാ​ദ് അ​ല്‍ ഹ​മ​ര്‍, എ​യ​ര്‍​പോ​ര്‍​ട്ട് മെ​ഡി​ക്ക​ല്‍ സെന്‍റ​ര്‍, അ​ല്‍ ബ​ര്‍​ഷ, തു​ട​ങ്ങി​യ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ എ​ല്ലാ ദി​വ​സ​വും പ്ര​വ​ര്‍​ത്തന സജ്ജമാകും. അതെ സമയം രാജ്യത്തെ മ​റ്റെ​ല്ലാ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും രാ​വി​ലെ ഒ​മ്ബ​തു ​മു​ത​ല്‍ ഉ​ച്ച ​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യും രാ​ത്രി എ​ട്ടു​മു​ത​ല്‍ രാ​ത്രി 11 വ​രെ​യും പ്രവര്‍ത്തിക്കും. ബേ​ബി, മെ​റ്റേ​ണി​റ്റി കേ​ന്ദ്ര​മാ​യ അ​ല്‍ മം​സ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്രം രാ​വി​ലെ ഒ​മ്ബ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ര്‍​ത്തി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here