തമിഴ്‌നാട്ടില്‍ കോവിഡ് 19 ബാധിച്ച് ചൊവ്വാഴ്ച ഒന്‍പതു പേര്‍ മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇതോടെ ആകെ മരണം 127 ആയി. 24 മണിക്കൂറിനിടെ 646 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

തലസ്ഥാനമായ ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് (509) വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 17,728 ആയി. ഇവരില്‍ 11640 പേരും ചെന്നൈയില്‍ ഉള്ളവരാണ്. 8256 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍.

പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 54 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തിയവരാണ്. 611 പേര്‍ ചൊവ്വാഴ്ച രോഗമുക്തരായി ആശുപത്രിവിട്ടു. സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം ഇതോടെ 9342 ആയി. 12 വയസില്‍ താഴെയുള്ള 1088 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here