കൊവിഡ് മഹാമാരിക്കിടയിലും കായികലോകത്തെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങി ടോക്യോ ഒളിംപിക്‌സ് സംഘാടകര്‍. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജേതാക്കള്‍ക്ക് ഇത്തവണ നല്‍കുന്ന മെഡലുകള്‍. സാങ്കേതികവിദ്യയില്‍ ജപ്പാന്‍ എന്നും ലോകത്തെ അമ്ബരപ്പിച്ചിട്ടുണ്ട്. ടോക്യോ ഒളിംപിക്‌സും നിരവധി അത്ഭുതങ്ങളാണ് കായികലോകത്തിനായി ഒരുക്കിവച്ചിരിക്കുന്നത്.

ഒളിംപിക്‌സ് വിജയികളെ കാത്തിരിക്കുന്ന മെഡലുകളില്‍ തുടങ്ങുന്നു ഈ വിസ്മയം. താരങ്ങളുടെ കഴുത്തില്‍ മിന്നിത്തിളങ്ങേണ്ട ഈ മെഡലുകള്‍ ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍കൊണ്ട് നിര്‍മിച്ചവയാണ്. റിയോ ഒളിംപിക്‌സിന് തിരശീല വീണപ്പോള്‍ തന്നെ ജപ്പാന്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനായി 1621 നഗരസഭകളില്‍ നിന്ന് ശേഖരിച്ചത് അറുപത്തിരണ്ട് ലക്ഷത്തിലേറെ ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍. പഴയ വൈദ്യുതോപകരണങ്ങളിലും മെഡലുകള്‍ നിര്‍മിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here