വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ സു​സ്ഥി​ര വി​ക​സ​ന​മെ​ന്ന പ്ര​ഖ്യാ​പി​ത ന​യ​ത്തി​ലൂ​ന്നി പു​തി​യ ടൂ​റി​സം വി​ക​സ​ന സം​രം​ഭ​ങ്ങ​ളു​മാ​യി റാ​ക് ടൂ​റി​സം ഡെ​വ​ല​പ്​​മെൻറ് അ​തോ​റി​റ്റി (റാ​ക് ടി.​ഡി.​എ). 20 സം​രം​ഭ​ങ്ങ​ളി​ലാ​യി 500 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​െൻറ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് റാ​ക് ടി.​ഡി.​എ സി.​ഇ.​ഒ റാ​ക്കി ഫി​ലി​പ്​​സ്​ വ്യ​ക്ത​മാ​ക്കി.

Ras Al Khaimah announces AED 500 million investment plan for tourism –  Business Traveller

മ​ഹാ​മാ​രി നാ​ളി​ലെ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും ടൂ​റി​സം മേ​ഖ​ല​യെ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​ന്ന​ത് നേ​ട്ട​മാ​ണ്. അ​തു​ല്യ​മാ​യ ഭൂ​പ്ര​കൃ​തി​യി​ൽ പ്ര​കൃ​തി സൗ​ഹൃ​ദ​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ഊ​ന്ന​ലെ​ന്നും റാ​ക്കി ഫി​ലി​പ്​​സ്​ പ​റ​ഞ്ഞു. റാ​ക് ഹോ​സ്പി​റ്റാ​ലി​റ്റി ഹോ​ൾ​ഡി​ങ്ങി​െൻറ​യും ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്ട്രി​യു​ടെ​യും സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് പു​തി​യ ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി.

വി​നോ​ദം, സാ​ഹ​സി​ക​ത എ​ന്നി​വ​യി​ൽ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ് റാ​സ​ൽ​ഖൈ​മ സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്‌. കു​റ​ഞ്ഞ ചെ​ല​വി​ൽ ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ താ​മ​സ കേ​ന്ദ്ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്​ റാ​സ​ൽ​ഖൈ​മ​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഘ​ട​ക​മാ​ണ്. മ​രു​ഭൂ​മി, പ​ർ​വ​ത നി​ര​ക​ൾ, ക​ട​ൽ​ത്തീ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് റാ​സ​ൽ​ഖൈ​മ​യി​ൽ പു​തി​യ വി​നോ​ദ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്‌ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here