യു.എ.ഇയിലെ ടൂറിസം മേഖല സജീവമാകും. ടൂറിസ്​റ്റ് സീസണ്‍ ആരംഭിക്കുന്നതി​ന്റെ ഭാഗമായി ഹോട്ടല്‍ മുറികളുടെ റിസര്‍വേഷന്‍ വര്‍ധിച്ചു. അന്താരാഷ്​ട്ര ടൂറിസ്​റ്റുകളെ ആകര്‍ഷിക്കാനും മികച്ച ടൂറിസം അനുഭവങ്ങളും സേവനങ്ങളും നല്‍കാനുമുള്ള തയാറെടുപ്പിലാണ്​ വിനോദ സഞ്ചാരമേഖല. ഒക്ടോബറില്‍ എക്‌സ്‌പോ 2020 ആരംഭിക്കുന്നതോടെ ലോക രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കും. ലോകസഞ്ചാരികളെ ഏറ്റവുമധികം സ്വാധീനിക്കുന്നതിന് എക്‌സ്‌പോ 2020 വഴിയൊരുക്കും.

ടൂറിസം, വ്യോമയാനം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ കോവിഡ് മൂലം അനുഭവിക്കുന്ന മാന്ദ്യം പരിഹരിക്കാന്‍ ഇതുവഴി കഴിയുമെന്നാണ്​ പ്രതീക്ഷ. കോവിഡി​നെ സമര്‍ഥമായി കൈകാര്യം ചെയ്യുന്നത്​ ലോകത്തിന് ആത്മവിശ്വാസം പകരാന്‍ യു.എ.ഇക്ക്​ കഴിഞ്ഞു. വാക്‌സിന്‍ വിതരണത്തിലും കോവിഡ്- പരിശോധനയിലും യു.എ.ഇ ലോക രാജ്യങ്ങള്‍ക്ക്​ മാതൃകയാണ്. ഇതു കൂടുതല്‍ ടൂറിസ്​റ്റുകളെ ആകര്‍ഷിക്കുന്നതിന് വഴിയൊരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here