കോവിഡ് പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍ദേശം എല്ലാവരും അംഗീകരിച്ചതായും ഇതിന്‍്റെ പേരില്‍ ആരേയും വിലക്കില്ലെന്നും മലയാള സിനിമ നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. നടന്‍മാരായ ടൊവിനോ തോമസും ജോജു ജോര്‍ജും ഇത് വിലക്കുമെന്ന അഭ്യൂഹം നിലനിന്നിരുന്നു. എന്നാല്‍ തങ്ങളുടെ പുതിയ ചിത്രത്തിലെ പ്രതിഫലം കുറയ്ക്കാന്‍ ജോജുവും ടൊവിനോയും തയ്യാറായിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

തന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലം അന്‍പത് ലക്ഷത്തില്‍ നിന്നും മുപ്പത് ലക്ഷമായി കുറയ്ക്കാന്‍ ജോജു ജോര്‍ജ് തയ്യാറായിട്ടുണ്ട്. പുതിയ ചിത്രത്തില്‍ പ്രതിഫലം ഇല്ലാതെ അഭിനയിക്കാനുള്ള സന്നദ്ധത ടൊവിനോ തോമസും അറിയിച്ചിട്ടുണ്ട്. അഭിനയിക്കുന്ന സിനിമ റിലീസ് ചെയ്ത ശേഷം വിജയിച്ചാല്‍ നിര്‍മ്മാതാവ് നല്‍കുന്ന ഷെയര്‍ സ്വീകരിക്കാം എന്നാണ് ടൊവിനോ പറഞ്ഞത്.

കൊവിഡ് സാഹചര്യത്തില്‍ സിനിമകള്‍ പ്രേക്ഷകരിലെത്തിക്കാനും ലാഭം നേടാനും ബുദ്ധിമുട്ടായതിനാല്‍ നിര്‍മ്മാണ ചിലവ് കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണം എന്ന നിര്‍ദേശം ഫെഫ്ക, അമ്മ എന്നീ സംഘടനകളും അനുകൂലിച്ചതിന് പിന്നാലെയാണ് താരങ്ങളും ഈ തീരുമാനം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here