ഗോവയില്‍ നടക്കാന്‍ പോകുന്ന രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (IFFI) മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലിന്റെ ട്രാന്‍സും അന്ന ബെന്നിന്റെ കപ്പേളയും തിരഞ്ഞെടുക്കപ്പെട്ടു. 51-ാമത് മേളയിലേക്ക് 23 ചിത്രങ്ങള്‍ ഫീച്ചര്‍ വിഭാഗത്തിലും 20 ചിത്രങ്ങള്‍ ഫീച്ചറേതര വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും. മഞ്ജു വാര്യര്‍ നായികയായ തമിഴ് ചിത്രം ‘അസുരനും’ മേളയിലേക്കെത്തും.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ‘സാന്ത് കി ആംഖ്’, സുശാന്ത് സിംഗ് രജ്പുത് നായകനായ ‘ചിര്‍ച്ചോര്‍’ തുടങ്ങിയ സിനിമകളുമുണ്ട്. ‌തപ്‌സി പന്നുവിന്റെ ‘സാന്ത് കി ആംഖ്’ ഓപ്പണിംഗ് ചിത്രമാണ്. നവംബര്‍ മാസം നടക്കേണ്ട മേള കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2021 ജനുവരി 16 മുതല്‍ 24 വരെയാണ് നടത്തുക. ജോണ്‍ മാത്യു മാത്തന്‍ ചെയര്‍മാനായ ജൂറിയാണ് സിനിമകള്‍ തിരഞ്ഞെടുത്തത്. ഇതില്‍ ആസാമീസ് ചിത്രം ‘ബ്രിഡ്ജ്’, ബംഗാളി ചിത്രം ‘അവിജാദ്രിക്’, കന്നഡ ചിത്രം ‘പിങ്കി എല്ലി’, മറാത്തി ചിത്രം ‘പ്രവാസ്’ എന്നിവയും ഉള്‍പ്പെടും.

മൂന്നു മുഖ്യധാരാ സിനിമകളുടെ ഭാഗമാണ് മഞ്ജുവിന്റെ ‘അസുരന്‍’. ധനുഷ് നായകനായ ചിത്രമാണിത്. ഹൊബാം പബന്‍ കുമാറാണ് ഫീച്ചറേതര വിഭാഗത്തിലെ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത ജൂറിയുടെ തലവന്‍. ഇന്ത്യന്‍ പനോരമയിലെ ഫീച്ചറേതര വിഭാഗങ്ങളുടെ പ്രദര്‍ശനം ആരംഭിക്കുന്നത് ഗുജറാത്തി ചിത്രം ‘പാഞ്ചിക’യിലൂടെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here