അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ വാ​ക്സി​ന്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ എന്ന പ്ര​ഖ്യാപനവുമായാണ് ട്രം​പ് രംഗത്ത് എത്തിയത്. സൈ​ന്യം വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കോ​വി​ഡ് ഉ​ട​ന്‍ ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അതേസമയം കോ​വി​ഡ് വാ​ക്സി​ന്‍ ഉ​ട​ന്‍ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ട്രം​പ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്ബ് വാ​ക്സി​ന് അം​ഗീ​കാ​രം ന​ല്‍​കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നാ​ഷ്‌​വി​ല്ലി​ലെ ബെ​ല്‍​മോ​ണ്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം ന​ട​ക്കു​ന്ന​ത്. ഒ​രാ​ള്‍ സം​സാ​രി​ച്ചു തു​ട​ങ്ങു​ന്പോ​ള്‍ എ​തി​രാ​ളി​യു​ടെ മൈ​ക്രോ​ഫോ​ണ്‍ ര​ണ്ടു മി​നി​ട്ട് ഓ​ഫാ​ക്കി​വ​യ്ക്കു​ക​യെ​ന്ന പു​തി​യ നി​യ​ന്ത്ര​ണം സം​ഘാ​ട​ക​ര്‍ ഏ​ര്‍​പ്പെ​ടു​ത്തിയി​ട്ടു​ണ്ട്. എ​തി​രാ​ളി സം​ഭാ​ഷ​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തു ത​ട​യാ​നാ​ണി​ത്. 29നു ​ന​ട​ന്ന ആ​ദ്യ സം​വാ​ദ​ത്തി​ല്‍ ട്രം​പ് ബൈ​ഡ​ന്‍റെ സം​ഭാ​ഷ​ണം ഒ​ട്ട​ന​വ​ധി ത​വ​ണ ത​ട​സപ്പെ​ടു​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here