ഉപരോധ രാജ്യങ്ങൾ രണ്ട് മാസത്തിനകം ഖത്തറിന് വ്യോമപാത തുറന്നു കൊടുത്തേക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയൻ. സൗദി, ബഹ്‌റൈൻ രാജ്യങ്ങളുടെ വ്യോമ പാതയിലൂടെ 70 ദിവസത്തിനുള്ളിൽ ഖത്തർ വിമാനങ്ങൾ പറന്നേക്കുമെന്നും ഒബ്രയൻ വ്യക്തമാക്കി. ഗൾഫ് സംഘർഷത്തിന് അറുതിയാകുന്നുവെന്നതിന്റെ നിർണായക സൂചനകൾ നൽകുന്നതാണ് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രതികരണം. അടുത്ത 70 ദിവസത്തിനകം സൗദി, ബഹ്‌റൈൻ രാജ്യങ്ങളുടെ വ്യോമതിർത്തിയിലൂടെ ഖത്തർ എയർവെയ്സ് വിമാനങ്ങൾക്ക് പറക്കാനായേക്കുമെന്ന് ആഗോള സുരക്ഷാ ഫോറം 2020ൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

”മുഴുവൻ ഗൾഫ് രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് അമേരിക്കക്കുള്ളത്. അതിനാൽ തന്നെ ഗൾഫ് മേഖലയിൽ സമാധാനവും ഐക്യവും പുനസ്ഥാപിക്കണമെന്നത് അമേരിക്കയുടെ വലിയ താല്പര്യമാണ്. അത് ജിസിസി മേഖലയുടെ അഭിവൃദ്ധി വർധിപ്പിക്കുകയും വലിയ സാമ്പത്തിക കുതിച്ചു ചാട്ടത്തിന് കാരണമാകുകയും ചെയ്യും. ഇതിന്റെ ആദ്യ പടിയായാണ് സൗദിയും ബഹ്‌റൈനും ഖത്തറിനെതിരെയുള്ള വ്യോമഉപരോധം അവസാനിപ്പിക്കാൻ തയ്യാറാകുന്നത്”,ഒബ്രയാൻ വ്യക്തമാക്കി. എന്നാൽ യുഎഇ വ്യോമപാത തുറക്കുമോയെന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചില്ല. ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധം ഉടൻ അവസാനിച്ചേക്കുമെന്ന് നേരത്തെ യുഎസ് ഉന്നത നയതന്ത്ര പ്രതിനിധിയും പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here