തുർക്കിയിൽ ആകമാനം ഇരുപതിനായിരത്തോളം കൊറോണ പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കുകയും 425 പേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടികളുമായി ഗവൺമെൻറ്. 20 വയസ്സിനു താഴെയുള്ള യുവ സമൂഹത്തിന് മേൽ ഭാഗികമായ കർഫ്യു വെള്ളിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നതായി പ്രസിഡൻറ് തയ്യിബ് ഉർദുഗാൻ അറിയിച്ചു. ഇസ്തംബൂൾ അടക്കമുള്ള 31 നഗരങ്ങളുടെ അതിർത്തികളും അടക്കുകയാണെന്നും അവശ്യസാധനങ്ങൾ, മരുന്നുകൾ മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്ന വാഹനങ്ങൾ എന്നിവ ഒഴികെയുള്ള മുഴുവൻ വാഹനങ്ങൾക്കും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യഘട്ടത്തിൽ 15 ദിവസത്തേക്കായിരിക്കും അതിർത്തികൾ അടച്ചിടുന്നതെന്നും പിന്നീട് സാഹചര്യത്തിനനുസരിച്ച് നീട്ടിയേക്കാമെന്നും പ്രസിഡന്റ് ഉർദുഗാൻ പ്രസ് മീറ്റിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here