അമേരിക്കൻ മൈക്രോ ബ്ലോഗിങ്​ സൈറ്റായ ട്വിറ്റർ ചൈനീസ്​ ഭരണകൂടത്തിന്​​ അനുകൂലമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനായി പ്രവർത്തിക്കുന്ന​ 1.70 ലക്ഷം അക്കൗണ്ടുകൾ അടച്ചുപൂട്ടി. അവയിൽ പലതും കോവിഡുമായി ബന്ധപ്പെട്ട്​ ചൈനയെ വെള്ളപൂശുന്ന തരത്തിലുള്ള ലേഖനങ്ങളും മറ്റും പങ്കുവെക്കുന്ന അക്കൗണ്ടുകളാണെന്നും ട്വിറ്റർ അധികൃതർ വ്യക്​തമാക്കി.

ട്വിറ്ററിൽ വളരെ സജീവമായ 23,570 അക്കൗണ്ടുകളുടെ ഒരു ശൃംഘല തന്നെ നീക്കിയതായും അതോടൊപ്പം 1.5 ലക്ഷത്തോളം വരുന്ന മറ്റ്​ അക്കൗണ്ടുകളും തുടച്ചുനീക്കിയെന്നും ട്വിറ്റർ അറിയിച്ചു. റഷ്യ കേന്ദ്രീകരിച്ചുള്ള ആയിരക്കണക്കിന്​ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളും നീക്കിയിട്ടുണ്ട്​. ട്വിറ്ററി​​െൻറ നയത്തിൽ നിന്നും വ്യതിചലിച്ചതിനാണ്​ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here