കൊറോണ വൈറസിന്റെ പുതിയ ഹോട്ട്‌സ്‌പോട്ടായി മാറിയ ബ്രസീലിൽ നിന്നുള്ള യാത്രക്കാർക്ക്
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച മുതൽ താൽക്കാലികമായി പ്രവേശനം നിർത്തിവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

യുഎസിൽ പ്രവേശനാനുമതി തേടുന്നതിന് 14 ദിവസം മുമ്പ് വരെ ബ്രസീലിൽ കഴിഞ്ഞ അമേരിക്കൻ പൗരനല്ലാത്ത ആർക്കും ഇനി ഒരറിയിപ്പു വരെ അമേരിക്കയിലേക്ക് വരാൻ കഴിയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി പറഞ്ഞു. ബ്രസീലുമായുള്ള വ്യാപാരത്തെ പുതിയ നിയമം ബാധിക്കില്ല. “ഇന്നത്തെ നടപടി ബ്രസീലിൽ കഴിയുന്ന വിദേശ പൗരന്മാർ നമ്മുടെ രാജ്യത്ത് അണുബാധയുടെ ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ സഹായിക്കും,” അവർ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here