യു.എ.ഇ ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് വിസ രഹിത യാത്രയൊരുക്കും. ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രയേലും സന്ദര്‍ശിക്കാന്‍ കഴിയും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്.

ഇസ്രയേലിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ യു.എ.ഇയില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധി സംഘത്തെ സ്വീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. നാല് കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സാമ്ബത്തിക, സാങ്കേതിക, വ്യോമയാന മേഖലകളിലാണ് കരാര്‍ ഒപ്പുവെച്ചത്. ഇത് വന്‍മാറ്റത്തിന് വഴിയൊരുക്കുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, യു.എ.ഇ യു.എസ് ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ‘അബ്രഹാം ഫണ്ടി’ന് രൂപം നല്‍കി. അബ്രഹാം അക്കോഡ് കരാറിന്റെ ഭാഗമായി കൂടുതല്‍ സഹകരണത്തിനാണ് ഫണ്ടിന് രൂപം നല്‍കിയത്. പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ഊര്‍ജമേഖലയിലെ സഹകരണവും ഫണ്ടിലൂടെ ലക്ഷ്യമിടുന്നു. മിഡില്‍ ഈസ്റ്റിന്റെ വികസനത്തിന് മൂന്ന് ബില്യണ്‍ ഡോളര്‍ സ്വകാര്യ മേഖലയില്‍ നിക്ഷേപിക്കും. ഇതിലേക്ക് മറ്റ് രാജ്യങ്ങളെയും ക്ഷണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here