അബുദാബി: യുഎഇ യിൽ ഇന്ന് 561 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 13,599 ആയി. ഇന്ന് 8 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണപ്പെട്ടവരുടെ എണ്ണം 119 ആവുകയും ചെയ്തു. 121 പേർ പൂർണ്ണമായി രോഗമുക്തരായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ റിക്കവറി ചെയ്തവരുടെ എണ്ണം ഇതോടെ 2,664 ആയി. സുരക്ഷയും പരിരക്ഷയും ഉറപ്പുവരുത്തുന്നതിനായി എല്ലാ മുൻകരുതൽ നടപടികളും, പ്രത്യേകിച്ച് സാമൂഹിക അകലം തുടങ്ങിയ മറ്റു എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here