കഴിഞ്ഞ വർഷം ചരിത്രം സൃഷ്ടിച്ച അറബ് വനിതകളുടെ പട്ടികയിൽ ഇമിറാത്തി ബഹിരാകാശ സഞ്ചാരി നോറ അൽ മത്രൂഷി ഇടം നേടി. ഫോർബ്‌സ് പുറത്തിറക്കിയ അഞ്ച് അറബ് വനിതകളുടെ പട്ടികയിലാണ് അൽ മത്രൂഷിയും ഇടം പിടിച്ചത്.

അറബ് ലോകത്തെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാണ് അൽ മത്രൂഷി. യു.എ.ഇ.യുടെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായുള്ള യാത്രയ്ക്ക് 4000 അപേക്ഷകരിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. യു.എ.ഇ. നാഷണൽ പെട്രോളിയം കൺസ്ട്രക്‌ഷൻ കമ്പനിയിൽ വൈസ് പ്രസിഡന്റാണ് മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ നോറ. അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനിയേഴ്‌സിൽ അംഗവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here